Wednesday 22 April 2015

സംശയങ്ങള്‍


വിടരാതിരിക്കുവാനാണെങ്കിലെന്തിനീ പൂ-
വുടലിന്റെയുള്ളിലുയിരുറങ്ങിക്കിടപ്പൂ?

ഒഴുകാതിരിക്കുവാണെങ്കിലെന്തിന്നു വെറുതേ
പുഴ കടലിന് കാത്തിരിക്കാന്‍ കത്തെഴുതുന്നു ? 

Tuesday 10 March 2015

പുതിയ തുടക്കങ്ങളെക്കുറിച്ച്

പഠിക്കുന്ന കാലത്ത് നോട്ടുപുസ്തകങ്ങളില്‍ വെറുതേ എഴുതിയിട്ടിരുന്നവ അല്പനേരത്തെയ്ക്കെങ്കിലും മായാതെ കിടക്കട്ടെ എന്ന ആഗ്രഹമാണ് ഇപ്പോള്‍ ബ്ലോഗിലൂടെ സഫലീകരിക്കുന്നത്.

ആരും വായിക്കില്ല എന്ന ഒരു വിചാരത്തോടെയാണ് ഇവിടെ എല്ലാം കുറിക്കുന്നത്.

അതാവുമ്പോള്‍ അമിതപ്രതീക്ഷകളുടെ ഭാരമില്ലാതെ എഴുതാം എന്ന് കരുതുന്നു.

ഒരു പക്ഷേ , കാലം കഴിഞ്ഞാകാം വെളിച്ചം കാണുക.

കാത്തിരിപ്പ് തന്നെയാണ് ജീവിതം.. അല്ലേ ?